ഉമ്മന്‍ ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിയുക്തമുഖ്യമന്ത്രിയെത്തി

ഉമ്മന്‍ ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിയുക്തമുഖ്യമന്ത്രിയെത്തി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 21 മെയ് 2016 (12:09 IST)
കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് ഒപ്പമെത്തിയാണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ കണ്ടത്.

ജഗതിയിലെ ഉമ്മന്‍ ചാണ്ടിയുടെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. മെയ് 25ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.

കൂടിക്കാഴ്ച ഏതാണ്ട് പത്തുമിനിറ്റ് നീണ്ടു നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :