അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (15:23 IST)
മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് പിന്തുണന്തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻചാണ്ടി. മഞ്ചേശ്വരത്ത് കോൺഗ്രസിന് ബിജെപിയെ തനിച്ച് തന്നെ പരാജയപ്പെടുത്താനാകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കഴിഞ്ഞ തവണ ബിജെപിയെ പരാജയപ്പെടുത്തി. ഇത്തവണയും അത് സാധിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും യുഡിഎഫിനോട് സഹകരിക്കാൻ എൽഡിഎഫ് തയ്യാറുണ്ടോ എന്നും കഴിഞ്ഞ ദിവസം മുല്ലപ്പള്ളി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.