കുരുക്ക് മുറുകി; സരിത മൂന്ന് സിഡികളും ഒരു കത്തും കമ്മീഷന് കൈമാറി, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ സിഡികളില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കോണ്‍ഗ്രസ് , സരിത എസ് നായര്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കോണ്‍ഗ്രസ്
കൊച്ചി| jibin| Last Updated: തിങ്കള്‍, 1 ഫെബ്രുവരി 2016 (13:45 IST)
സിഡികളും അനുബന്ധ തെളിവുകളും സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ സമര്‍പ്പിച്ചു. മൂന്ന് സീഡികളും ഒരു കത്തുമാണ് സരിത കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്. ഒന്നാമത്തെ സിഡിയില്‍ സലിം രാജുമായുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണവും രണ്ടാമത്തെ സിഡിയില്‍ ബെന്നി ബഹന്നാനുമായി 2014 മുതലുള്ള ടെലിഫോണ്‍ സംഭാഷണവും മൂന്നാമത്തെ സിഡിയില്‍ വ്യവസായി എബ്രഹാം
കലമണ്ണിലുമായുള്ള കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങളും സിഡിയിലുമുണ്ട്. കൂടാതെ തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണവും ഒരു സിഡിയിലുണ്ട്.

കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തരുതെന്നാണ് എബ്രഹാം
കലമണ്ണില്‍ സരിതയോട് പറയുന്നത്. ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയില്‍ ഉണ്ട്. എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും സരിത തെളിവുകളില്‍ വ്യക്തമാക്കുന്നുണ്ട്. മൊഴി ശരിവെക്കുന്ന ഓഡിയോ സിഡി വൈകുന്നെരം പുറത്തുവിടാമെന്ന് സരിത കമ്മീഷനില്‍ വ്യക്തമാക്കി. സിഡി കമ്മീഷന്‍ തെളിവായി സ്വീകരിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സരിത. ചാണ്ടി ഉമ്മനെതിരായ സിഡികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന വാദം ശരിയാണ്. ഇത് തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ അടുത്ത ദിവസം തന്നെ കമ്മീഷനില്‍ ഹാജരാക്കും. ചിലപ്പോള്‍ വിസ്‌താരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും സരിത ഇന്ന് വ്യക്തമാക്കി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :