സത്യപ്രതിജ്ഞ ചടങ്ങിൽ നാനൂറ് പേരിൽ താഴെ ആളുകൾ, പ്രവേശന അനുമതി ലഭിച്ചത് 9 ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 20 മെയ് 2021 (16:09 IST)
42 വർഷകാലത്തിനിടയിൽ ആദ്യമായി കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി ചെയ്ത് അധികാരമേറ്റു. കേരള ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45ഓടെ ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പശ്ചാത്തലത്തിലും പകിട്ടൊന്നും കുറയാതെയാണ് നടന്നത്. . മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി കെ.രാജീവ് കുമാർ ഒരുക്കിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.

കൊവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിനെത്തിയത്. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമാണ് ചടങ്ങിനെത്തിയുള്ളു. സത്യപ്രതിജ്ഞ സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ഉന്നതൗദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ചടങ്ങിന് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നത്.

ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ, പി ആർഡി ഡയറക്ടർ ഹരികിഷോർ, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശനാനുമതി ലഭിച്ചത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :