ഓൺലൈൻ തട്ടിപ്പ് : യുവാവിന് 19 ലക്ഷം നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 5 മാര്‍ച്ച് 2024 (12:40 IST)
തിരുവനന്തപുരം: തട്ടിപ്പിലൂടെ യുവാവിന് പത്തൊമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. വാളക്കോട് സ്വദേശിയായ മുപ്പത്താറുകാരനാണ് ജോലി വാഗ്ദാനം ചെയ്തു ഓൺലൈനിലൂടെ പണം നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകിയത്.

ഇയാൾ കുടുംബ സമേതം ജർമ്മനിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിലെത്തിയതും പോലീസിൽ പരാതി നൽകിയതും. മാസങ്ങൾക്ക് മം ജർമ്മനിയിൽ വച്ച് ഓൺലൈൻ ആപ്പ് വഴി ജോലിക്ക് ശ്രമിച്ചപ്പോൾ തൊഴിൽ വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘം വിവിധ ടാസ്കുകൾ നൽകി പലപ്പോഴായാണ് ഇയാളിൽ നിന്ന് ഇത്രയധികം പണം തട്ടിയെടുത്തത്.

ജർമ്മനിയിൽ നിന്ന് തന്നെ ഇയാൾ ഓൺലൈൻ ആയി ആറ്റിങ്ങൽ പോലീസിൽ മൂന്നു മാസം മുമ്പ് തന്നെ പരാതി നൽകിയിരുന്നു. നാട്ടിൽ എത്തിയ ഇയാളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി ആറ്റിങ്ങൽ പോലീസ് സി.ഐ. വി.ജയകുമാർ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :