ഓൺലൈൻ വഴി തട്ടിപ്പ് : 2 യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 21 ജൂണ്‍ 2024 (15:49 IST)
തിരുവനന്തപുരം:
ഓൺലൈൻ വഴി മൊബൈലുകൾ വ്യാജ മേൽവിലാസം കൊടുത്ത് വരുത്തിയതിനു ശേഷം ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിലായി. ഫ്ലിപ്കാർട്ടിൽ വ്യാജ വിലാസം നൽകി വില കൂടിയ മൊബൈൽ ഫോൺ ഓർഡർ ചെയ്ത് ശേഷം മേൽവിലാസക്കാരൻ തിരിച്ചയക്കുന്നതായി കാണിച്ച്
മൊബൈൽ ഫോണുകൾ എടുത്തതിനു ശേഷം ആ കവറിനുള്ളിൽ വേറെ ഏതെങ്കിലും സാധനം വച്ച് തിരിച്ചയക്കുന്നതാണ് രീതി.

പോത്തൻകോട് അയിരൂർപാറ സ്വദേശി അരുൺ, കല്ലൂർ സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ചേർന്നു ഇത്തരത്തിൽ തട്ടിയെടുത്തത് 15 ഓളം വില വരുന്ന മൊബൈൽ ഫോണുകളാണ് . ചില ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :