ഓണ്‍ലൈന്‍ പെണ്‍വാണിഭം: പൊലീസിനെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മുബീനയും വന്ദനയും പിടിയില്‍!

ഓണ്‍ലൈന്‍ പെണ്‍വാണിഭം , മുബീന , വന്ദന , രാഹുല്‍ പശുപാലന്‍ , രശ്‌മി ആര്‍ നായര്‍
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 27 നവം‌ബര്‍ 2015 (08:15 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഒളിവില്‍ പോയ മുബീനയും വന്ദനയും പൊലീസിന്റെ പിടിയിലായി. മുബീനയുടെ സഹായി സുള്‍ഫിക്കറിനെയും പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി നടന്ന റെയ്‌ഡിനിടെ എസ് ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച് രക്ഷപ്പെട്ടവരാണ് ഇരുവരും. നെടുബാശേരിയില്‍ നിന്ന് ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

രാഹുല്‍ പശുപാലനും രശ്‌മി ആര്‍ നായരും പിടിയിലായതോടെ മുബീനയും സംഘവും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. നാഗര്‍കോവിലിലും കന്യാകുമാരിയിലും മാര്‍ത്താണ്ഡാത്തുമായി ഒളിവില്‍ കഴിഞ്ഞ ഇവര്‍ തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്‌ക്ക് എന്ന വ്യാജേനെ എത്തുകയായിരുന്നു. പെണ്‍വാണിഭത്തിന് സൂത്രധാരനായിരുന്ന ആഷിക്കിന്റെ ഭാര്യയാണ് മുബീന. ഇവര്‍ പൊലീസിനെ കാര്‍ ഇടിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച സമയത്ത് കാറില്‍ ബംഗ്ലുരുവില്‍ നിന്നെത്തിച്ച പതിനാറുകാരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പെണ്‍വാണിഭക്കേസിലെ മുഖ്യ പ്രതി രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇന്നു കൊച്ചിയിലെത്തിക്കും. പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയ സ്ഥലങ്ങളിലും ഇവരെ ക്രൈംബ്രാഞ്ച് സംഘം എത്തിച്ച് തെളിവെടുപ്പ് നടത്തും.


രാഹുല്‍ പശുപാലന്റെ കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രഹസ്യഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണു കരുതുന്നത്. രാഹുലിനൊപ്പം പോലീസ് കസ്റഡിയില്‍ കഴിയുന്ന അച്ചായന്‍ എന്നു വിളിക്കുന്ന ജോഷി ജോസഫിനെ ചോദ്യം ചെയ്തുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :