ശ്രീനു എസ്|
Last Modified ശനി, 3 ജൂലൈ 2021 (14:46 IST)
കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റല്‍ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല. ഈ നില മാറി കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാനാണ് ശ്രമം. അപ്പോള്‍ സാധാരണ നിലക്ക് ക്ലാസില്‍ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവും.