അഭിറാം മനോഹർ|
Last Modified വ്യാഴം, 28 മെയ് 2020 (17:29 IST)
സംസ്ഥാനത്ത് കൊവിഡ് ബാധിതനായി ഒരാൾ കൂടി മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
തെലങ്കാന സ്വദേശി അഞ്ചയ്യയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.തെലങ്കാനായിലേക്ക് പോകാനായി 22-ാം തീയതി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ച ഇയാളും കുടുംബവും ട്രെയിൻ മാറിക്കയറിയാണ് കേരളത്തിൽ എത്തിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 84 പുതിയ കൊവിഡ് കെസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരൊഴികെ 79 പേരും സംസ്താനത്തിന്റെ പുറത്തുനിന്നും വന്നവരാണ്.സംസ്ഥാനത്ത് ഇതുവരെയായി ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.