കണ്ണൂരിലെ കൊലപാതകം; സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ; പാൽ, പത്രം എന്നിവയെ ഒഴിവാക്കി

   strike , BJP , murder case in kannur , police , cpm , politics ബിജെപി , പിണറായി , ഹര്‍ത്താല്‍ , രമിത്ത്
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 12 ഒക്‌ടോബര്‍ 2016 (14:01 IST)
കണ്ണൂരിലെ ബിജെപി പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം എന്നിവയെ ഒഴിവാക്കി.

കണ്ണൂരിലെ പിണറായിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണത്തിലാണ് ബിജെപി പ്രവർത്തകനായ രമിത്ത് കൊല്ലപ്പെട്ടത്.

അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന കൂത്തുപറമ്പിൽ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതൽ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതൽ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :