ഓണം: ശമ്പളവും പെന്‍ഷനും നേരത്തെ നല്‍കും

തിരുവനന്തപുരം| JJ| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:13 IST)
ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നേരത്തെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 18, 19, 20 തീയതികളിലാണ് ശമ്പള വിതരണം.

സെപ്തംബര്‍ മാസത്തെ സര്‍വീസ്/ഫാമിലി/കെ എഫ് എഫ് പെന്‍ഷനുകളും ഈ മാസം 21, 22 തീയതികളില്‍ വിതരണം ചെയ്യും.

എല്ലാ വകുപ്പുകളിലെയും ഫുള്‍/പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ്, എന്‍ എം ആര്‍. ജീവനക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്‌നിക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ആഗസ്റ്റ് മാസത്തെ ശമ്പളം നേരത്തെ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :