മൂന്നാം ദിവസവും സെര്‍വര്‍ തകരാര്‍ മൂലം പലയിടത്തും ഓണക്കിറ്റ് വിതരണം മുടങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (13:03 IST)
മൂന്നാം ദിവസവും സെര്‍വര്‍ തകരാര്‍ മൂലം പലയിടത്തും ഓണക്കിറ്റ് വിതരണം മുടങ്ങി. ഒരാള്‍ക്ക് റേഷന്‍ കൊടുക്കാന്‍ പത്തു മുതല്‍ 15 മിനിറ്റ് വരെ സമയമാണ് എടുക്കുന്നത്. ഒരു ദിവസം അഞ്ചു മുതല്‍ 7 തവണ വരെ സെര്‍വര്‍ പണിമുടക്കുന്നതായി റേഷന്‍ വ്യാപാരി സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് മന്ത്രി ജി ആര്‍ അനില്‍ പറയുന്നത്.

റേഷന്‍കടയിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കുന്നത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കൂട്ടമായി എത്തുന്നത് റേഷന്‍കടകളിലെ ഈ പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട. ഇത് ഒഴിവാക്കാനാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :