സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 7 ഓഗസ്റ്റ് 2022 (12:30 IST)
ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. കൊവിഡ് സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു. ഇതിലാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്. കത്തില്‍ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് ഒരുമാസമായി പ്രതിദിന കോവിഡ് വര്‍ദ്ധന മാറ്റമില്ലാതെ ആണ് തുടരുന്നത്. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ 10% മുകളിലാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. ഇതും കേന്ദ്രം പ്രത്യേകം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് 13 ജില്ലകളില്‍ പരിശോധന കുറഞ്ഞ തായും കേന്ദ്രം വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രതിവാദ കേസുകളുടെ 7.8 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കേന്ദ്രം കത്തില്‍ പറയുന്നു.