Onam Bumper Lottery Results 2024 Live Updates: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; 25 കോടി ആര്‍ക്കെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്

onam bumper
onam bumper
രേണുക വേണു| Last Updated: ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:06 IST)

Lottery Results 2024 Live Updates: ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്കു രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുക്കുന്നത്. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി ഇന്ന് നിര്‍വഹിക്കും.

ഇന്നലെ (08.10.2024) വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് ഓണം ബംപറിന്റെ 7,13,5938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1,30,2680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,46,260
ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരുമെന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു.




കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരെയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

(നറുക്കെടുപ്പ് നടക്കുന്ന സമയത്ത് വിജയികളുടെ വിവരം ഈ ലിങ്കില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. ഫലം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സേവ് ചെയ്യുക)

ഓണം ബംപര്‍ വിജയികള്‍

ഒന്നാം സമ്മാനം -

രണ്ടാം സമ്മാനം -

മൂന്നാം സമ്മാനം -




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :