Onam Bumper: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ

500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും

രേണുക വേണു| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (07:49 IST)

Onam Bumper Kerala: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ഇത്തവണത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബംപറിന്റേത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളില്‍ 3.69 ലക്ഷം ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :