കാട്ടാനയുടെ അടിയേറ്റ് വയോധികക്ക് ദാരുണാന്ത്യം

വയോധികയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്

അഗളി| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (15:53 IST)
വയോധികയെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. അഗളി സാമ്പാര്‍കോട് കോളനി നിവാസിയായ മീനാക്ഷി എന്ന 90 കാരിയാണു മരിച്ചത്.

വ്യാഴാഴ്ച രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി വീടിനു പുറത്തിറങ്ങിയ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. മീനാക്ഷിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാട്ടാനയില്‍ നിന്ന് മീനാക്ഷിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവരുടെ ചെറുമകള്‍ കൌസല്യയ്ക്ക് (22) താഴെ വീണു പരിക്കേറ്റു. ഇവര്‍ കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :