വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി; ചുറ്റിക കൊണ്ട് വയോധികയുടെ തലക്കടിച്ചു; മാല കവർന്നു

തൃശൂര്‍ വടക്കഞ്ചേരിയിലാണ് സംഭവം.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (09:11 IST)
വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി വയോധികയുടെ മാല കവര്‍ന്നു.തൃശൂര്‍ വടക്കഞ്ചേരിയിലാണ് സംഭവം. തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷമാണ് മൂന്ന് പവര്‍ വരുന്ന മാല കവര്‍ന്നത്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു യുവാവും യുവതിയും ചേര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ചാണ് സുശീലയെ നിര്‍ബന്ധപൂര്‍വ്വം ഓട്ടോറിക്ഷയില്‍ കയറ്റിയത്. തുടര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ മാല കവര്‍ന്ന ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു.

കരച്ചില്‍ കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലിസ് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :