അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്ധ്യവയസ്‌കന്‍ പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

കിളിമാനൂര്‍| PRIYANKA| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (12:13 IST)
അഞ്ചു വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ വട്ടവിള കരവായിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ടി രാഘവനെയാണ്(55) പൊലീസ് അറസ്റ്റ് ചെയ്തത്. ശനി ഉച്ചയ്ക്ക് രണ്ടു മണിക്കു പ്പതിയുടെ വീടിനടുത്തുള്ള ഷെഡിലാണു ബാലിക പീഡനത്തിന് ഇരയായതെന്നു പൊലീസ് പറഞ്ഞു. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന ബാലികയെ വീട്ടിലെത്താന്‍ എളുപ്പവഴി കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു വിളിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടി ചികിത്സയിലാണ്. കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ റിമാന്‍ഡു ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :