നഴ്‌സിംഗ് റിക്രൂട്ട്മെന്റ്; ഉതുപ്പ് വർഗീസിനെ ഇന്റര്‍പോള്‍ അറസ്‌റ്റ് ചെയ്‌തു

 നഴ്‌സിംഗ് റിക്രൂട്ട്മെന്റ് ,  ഇന്റര്‍പോള്‍ , സുപ്രീംകോടതി , ദുബായ്
അബുദാബി| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (10:40 IST)
നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വർഗീസ് അബുദാബിയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. അബുദാബിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഉതുപ്പ് വര്‍ഗീസിനെ അറസ്‌റ്റ് ചെയ്തത്. . ഈ വിവരം സിബിഐയ്ക്കു കൈമാറി. രാജ്യാന്തര നിയമം അനുസരിച്ചുള്ള നടപടികൾക്കു ശേഷം ഇദ്ദേഹത്തെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ എത്താന്‍ അനുവദിക്കണമെന്നും കേസിലെ അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഉതുപ്പ് വർഗീസ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ ദിവസം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.

ഉതുപ്പ് വർഗീസ് കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :