ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചെന്ന് പറഞ്ഞ് യേശുവിനെതിരെ ആരെങ്കിലും പരാതി കൊടുത്തതായി ബൈബിളിൽ പറയുന്നുണ്ടോ?- മാർ മാത്യു അറക്കലിനോട് ഒരു സത്യക്രിസ്ത്യാനിക്ക് ചോദിക്കാനുള്ളത്

മാർ മാത്യു അറക്കലിനോട് ഒരു സത്യക്രിസ്ത്യാനിക്ക് ചോദിക്കാനുള്ളത്

അപർണ| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (08:30 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിക്കാൻ കാഞ്ഞിരപ്പള്ളി മെത്രാൻ ജയിലിലെത്തിയിരുന്നു. സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരെ കണ്ടിരുന്നു. ഇവരോട് ഫ്രാങ്കോ മുളയ്ക്കലിനെ യേശു ക്രിസ്തുവിനോട് ഉപമിച്ചത് സത്യക്രിസ്ത്യാനികൾക്ക് ശരിക്കും നൊന്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി മെത്രാനോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് വ്യക്തമാക്കുകയാണ് സത്യക്രിസ്ത്യാനിയായ ബിൻസൺ എബ്രഹാം. ഫേസ്ബുക്കിലൂടെയായിരുന്നു ബിൻസൺ‌ന്റെ ചോദ്യങ്ങൾ. ബിൻസൺ‌ന്റെ ഫേസ്ബുക്ക് പോസ്റ്റ്:

1. ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചെന്ന് പറഞ്ഞ് യേശുവിനെതിരെ ആരെങ്കിലും പരാതി കൊടുത്തതായി ബൈബിളിൽ പറയുന്നുണ്ടോ?

2. ആരെയെങ്കിലും കൊല്ലാനായി യേശു കൊട്ടെഷൻ കൊടുത്തതായി ബൈബിളിൽ പറയുന്നുണ്ടോ?

3. "ഇടയനോടൊപ്പം ഒരു ദിവസം" എന്നപോലത്തെ ഉടായിപ്പ് പരുപാടി യേശു നടത്തിയിട്ടുണ്ടോ?

4. യേശുവിനെതിരെ സംസാരിച്ചവർക്കു 10 ഏക്കർ സ്ഥലവും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടോ? അതിന് ഇടനിലക്കാരനായി യൂദാസിനെയോ, മത്തായിയെയോ ചുമതലപെടുത്തിയിട്ടുണ്ടോ?

5. യേശുവിനെതിരെ സംസാരിച്ചവർക്കെതിരെ മോശമായി ഒരു വാക്കെങ്കിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടോ?

6. ഹേറോദോസിനെയോ പീലാത്തോസിനെയോ സ്വാധീനിക്കാൻ യേശു ശ്രെമിച്ചിട്ടുണ്ടോ?

7. യേശു കള്ളസാക്ഷ്യം പറയുകയോ വധഭീഷണി മുഴക്കുകയോ ചെയ്തിട്ടുണ്ടോ?

8. യേശു ആരെയെങ്കിലും തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിക്കുകയോ ആർക്കെങ്കിലും എതിരായി വ്യാജ പരാതി നല്കിയതായോ ബൈബിളിൽ പറയുന്നുണ്ടോ?

9. ഒരു ലത്തീൻ സമുദായ മെത്രാൻ പോലും ജയിലിൽ പോയി ഫ്രാങ്കോയെ കാണാത്ത സാഹചര്യത്തിൽ, താങ്കൾ എന്തിനാണ് പോയി അയാളെ കണ്ടത്?

10. ഫ്രാങ്കോയെ ജയിലിൽ പോയി കാണുക വഴിയും, ഇത്തരം മണ്ടത്തരങ്ങൾ പറയുക വഴിയും താങ്കളും ഇത്തരത്തിൽ പെട്ട ഒരാളാണെന്ന് ഞങ്ങൾ അനുമാനിക്കണോ?

11. ഫ്രാങ്കോയെ യേശുവുമായി താരതമ്യപെടുത്തുക വഴി താങ്കളും ഫ്രാങ്കോയുടെ കുഴലൂത്തുകാരൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കട്ടെ?

12. എർത്തയിലിന്റെ സംഭാഷണത്തിൽ താങ്കളുടെ പേര് പരാമർശിക്കപെട്ടതു താങ്കളുടെ അറിവോടെയാണെന്ന് വ്യക്തമാക്കുന്നതല്ലേ ഇന്നത്തെ സന്ദർശനം?

13. പത്ത് ഏക്കർ കൊടുക്കാനുള്ള പണം ഞങ്ങളുടെ സ്തോത്രക്കാഴ്ചയുടെ വിഹിതമല്ലേ? അതോ അറക്കൽ കുടുംബത്തിൽ നിന്ന് കൊടുക്കാനായിരുന്നോ പ്ലാൻ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :