എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 27 ഡിസംബര്‍ 2022 (16:05 IST)
തിരുവനന്തപുരം: മന്ത്രവാദി ചമഞ്ഞു നഗ്നദൃശ്യങ്ങൾ കൈക്കലാക്കി
ജ്യോത്സ്യൻ ചമഞ്ഞ ആൾ പിടിയിലായി. കള്ളിക്കാട് മുണ്ടവൻകുന്നു സുബീഷ് ഭവനിൽ സുബീഷ് എന്ന 37 കാരണാണ് തിരുവനന്തപുരം റൂറൽ എസ്.പി പി.ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
സമൂഹ മാധ്യമത്തിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ഇയാൾ പ്രചരിപ്പിച്ചത്. ജാതകദോഷം ഒഴിവാക്കാമെന്നുള്ള വാഗ്ദാനം നൽകിയാണ് ഈ ചിത്രങ്ങൾ കൈക്കലാക്കിയത്. നെയ്യാർഡാമിലെ യുവതിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചശേഷം പ്രതിയെ പിടികൂടിയത്.
ഇയാൾ ആനി ഫിലിപ്പ്, സിന്ധു എന്നീ പേരുകളിൽ മന്ത്രവാദിനി എന്ന രീതിയിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയ ശേഷമാണ് യുവതിയുമായി പരിചയപ്പെട്ടതും പിന്നീട് ഇവരുടെ ഭർത്താവും കുഞ്ഞും മരിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയത്. പിന്നീട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ ഈ ദൃശ്യങ്ങൾ ഭർത്താവിനെയും സുഹൃത്തുക്കളെയും കാണിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.