എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 3 മെയ് 2022 (19:50 IST)
തൃശൂർ: യുവതിയുടെ നഗ്നചിത്രം കാണിച്ചു ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ഗൺമാനെതിരെ പോലീസ് കേസെടുത്തു.
വെള്ളിക്കുളങ്ങര സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെതിരെയാണ് കേസ്.
മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഗണ്മാനാണ് സുജിത്. വലപ്പാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് എങ്കിലും വെള്ളിക്കുളങ്ങര പോലീസിനാണ് അന്വേഷണ ചുമതല.
പരാതിക്കാരിയുടെ ബന്ധുവിന്റെ വീട് പ്രതിയുടെ വീടിനടുത്തതാണ്. ഇവിടെ യുവതി താമസിക്കാൻ എത്തിയപ്പോൾ യുവതി സുഹൃത്തുമായി നടത്തിയ വീഡിയോ ചാറ്റിങ് ദൃശ്യങ്ങൾ ചോർന്നിരുന്നു. ഇവ കാണിച്ചാണ് യുവതിയെ സുജിത് ഭീഷണിപ്പെടുത്തിയത് എന്നാണു പരാതി.