ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ഫെബ്രുവരി 2025 (18:27 IST)
ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ജര്‍മന്‍ സര്‍ക്കാറിന്റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇന്‍ഡോ-ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ അംഗീകൃത ഡിപ്ലോമ / ഐ.ടി.ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കല്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍.

ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org , www.nifl.norkaroots.org വെബ്‌സൈറ്റുകളില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണം. 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മ്മന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാനും തയ്യാറാകുന്നവരുമാകണം അപേക്ഷകര്‍. ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ്
പദ്ധതിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2770536, 539, 540, 577, ടോള്‍ ഫ്രീ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് ...

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്
ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...