സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (18:39 IST)
സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്സ്
അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച്
വര്‍ഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 .
വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)