സംസ്ഥാന സർക്കാരിന് തിരിച്ചടി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സി‌ബിഐ അന്വേഷണത്തിൽ സ്റ്റേ ഇല്ല

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:25 IST)
പെരിയ ഇരട്ടക്കൊലപാതകകേസിൽ അന്വേഷണത്തിൽ സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.

സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. കേസിൽ സിബിഐക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ എന്നാണ് ഇന്ന് സുപ്രീംകോടതി പറഞ്ഞത്. അതിനു ശേഷം ഇക്കാര്യത്തിൽ എന്തു നടപടി വേണമെന്ന് ആലോചിക്കാം എന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം.സുപ്രീം കോടതി നിലപാട് ആശ്വാസം നൽകുന്നുവെന്ന് ശരത് ലാലിന്റെ അച്ഛൻ
സത്യനാരായണൻ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :