'ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്'; ലോഡ് ഷെഡിങ് പറ്റില്ലെന്ന് കെ.എസ്.ഇ.ബിയോട് സര്‍ക്കാര്‍

നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ തരമില്ലെന്ന് കെ.എസ്.ഇ.ബി ആവര്‍ത്തിച്ചു

രേണുക വേണു| Last Modified വ്യാഴം, 2 മെയ് 2024 (16:01 IST)

വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിയോടു ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണമെന്ന കെ.എസ്.ഇ.ബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ തരമില്ലെന്ന് കെ.എസ്.ഇ.ബി ആവര്‍ത്തിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണ് ലോഡ് ഷെഡിങ് ഒഴിവാക്കുമെന്നത്, അതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി നിലപാടെടുത്തു.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോമറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :