എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അഭിറാം മനോഹർ| Last Modified വെള്ളി, 28 മാര്‍ച്ച് 2025 (18:10 IST)
എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച സംഭവിച്ചതായി ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം.
ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി എം മഹേഷ് അടക്കം നാല് പേര്‍ സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിട്ടും സെന്‍സറിങ് സമയത്ത് എതിര്‍പ്പ് ഉണ്ടായില്ലെന്നത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. വിഷയം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ എമ്പുരാനെതിരെ പ്രചാരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡ് മുന്‍പാകെ സിനിമ വന്നപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങളായ ബിജെപി അംഗങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായില്ലെ എന്ന ചോദ്യമാണ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നത്. എന്നാല്‍ ബോര്‍ഡിലുള്ള ബിജെപി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചെന്നും ബിജെപി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡിലില്ലെന്നും കെ സുരേന്ദ്രന്‍ വിശദീകരിച്ചു. ഈ വീഴ്ചക്കെതിരെ സംഘടനതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.


നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം സിനിമ താന്‍ വൈകാതെ കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.ഇതിന് ശേഷമായിരുന്നു സിനിമയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണം ഉയര്‍ന്നതും. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തായതിനാലാണ് വിജയാശംസ നേര്‍ന്നതെന്നാണ്
രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ വിശദീകരണം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...