അഭിറാം മനോഹർ|
Last Modified ശനി, 20 മാര്‍ച്ച് 2021 (14:08 IST)
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളി. കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
ഫോം എ ഹാജരാക്കിയില്ല എന്നതാണ് തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളാൻ കാരണമായത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് ഉറപ്പായി.
ബിജെപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016ലെ തിരെഞ്ഞെടുപ്പിൽ തലശ്ശേരിയിൽ 22,126 വോട്ടുകൾ നേടാൻ ബിജെപിക്ക് ആയിരുന്നു.ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രികയും നേരത്തെ തള്ളിയിരുന്നു. എഐഎഡിഎംകെ എൻഡിഎ സ്ഥാനാർത്ഥി എം ധനലക്ഷ്‌മിയുടെ പത്രികയാണ് തള്ളിയത്. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയിരുന്നു.