ക്ഷേത്ര വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കാറില്ല: ദേവസ്വം മന്ത്രി

ദേവസ്വം മന്ത്രി , വിഎസ്‌ ശിവകുമാര്‍ , ക്ഷേത്ര വരുമാനം , നിയമസഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (14:47 IST)
ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്ര വികസനത്തിനായി മാത്രമാണ്‌ വിനിയോഗിക്കുന്നതെന്ന് ദേവസ്വം മന്ത്രി വിഎസ്‌ ശിവകുമാര്‍. ക്ഷേത്ര വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കാറില്ല. ബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും വികസനത്തിനായി ധനസഹായം സര്‍ക്കാര്‍ അങ്ങോട്ട്‌ നല്‍കുകയാണ്‌ പതിവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് മാറ്റുകയാണെന്നും എന്നാല്‍ ക്രൈസ്‌തവ-മുസ്ലീം ദേവാലയങ്ങളുടെ വരുമാനം അവര്‍ തന്നെ വിനിയോഗിക്കുകയാണെന്നും സംസ്‌ഥാനത്ത്‌ പൊതുവേ ഇപ്പോള്‍ സംസാരമുണ്ടെന്നും എന്നാല്‍, ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്നത്‌ വ്യാജ പ്രചരണമാണെന്നും മന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി.

ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ 231.38 കോടി രൂപ ക്ഷേത്ര വികസനത്തിനായി നല്‍കിയിട്ടുണ്ട്. ക്ഷേത്ര വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ്. ക്ഷേത്ര വികസനത്തിനായി ഈ സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും മന്ത്രി രേഖാമൂലം വ്യക്‌തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :