നിയമസഭയില്‍ പ്രതിപക്ഷബഹളം; ചോദ്യോത്തരവേള നിര്‍ത്തിവെച്ചു

വീണ്ടും പ്രതിപക്ഷബഹളം

തിരുവനന്തപുരം| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (09:13 IST)
സ്വാശ്രയവിഷയത്തില്‍ സഭാസ്തംഭനവുമായി പ്രതിപക്ഷം ഇന്നും. സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

ബാനറുകളും പ്ലകാര്‍ഡുകളും ഉയര്‍ത്തി പിടിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. സ്പീക്കറുടെ അനുനയശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെ മുന്നു മിനിട്ടിനുള്ളില്‍ തന്നെ സഭാനടപടികള്‍ നിര്‍ത്തിവെച്ചു.
സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം കൈക്കൊണ്ടില്ല.

ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സഭക്ക് പുറത്ത് പ്രതിഷേധം തുടരാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷം തള്ളുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :