നിയമസഭാ സമ്മേളനം ഫെബ്രു.5 മുതല്‍

തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 14 ജനുവരി 2016 (11:20 IST)
നിയമസഭാ സമ്മേളനം ഫെബ്രുവരി അഞ്ചാം തീയതി മുതല്‍
വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫെബ്രുവരി അഞ്ചാം തീയതി മുതല്‍ 25 വരെയാണു നിയമസഭ ചേരുക.

അഞ്ചാം തീയതി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഘം നടക്കും. തൊട്ടടുത്ത വെള്ളിയാഴ്ച പന്ത്രണ്ടിന് ബജറ്റ് അവതരണവും നടക്കും.

തെരഞ്ഞെടുപ്പിനു മുമ്പ് നടക്കുന്ന ഇത്തവണത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കാനുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. അതേ സമയം ഏതുതരത്തിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുക എന്നതാവും ഭരണപക്ഷത്തിന്‍റെ ചിന്ത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :