മന്ത്രിമാര്‍ കയറിയ നിയമസഭയിലെ ലിഫ്റ്റ് പൊട്ടിവീണു

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (10:59 IST)
മന്ദിരത്തിലെ ലിഫ്റ്റ് മൂന്ന് മന്ത്രിമാരുമായി പൊട്ടിവീണു. പി കെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. കൂടാതെ ലിഫ്റ്റ് ഓപറേറ്റര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

ആറാം നമ്പര്‍ വിഐപി ലിഫ്റ്റാണ് തകര്‍ന്നത്. അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞതിന് ശേഷമായിരുന്നു സംഭവം. ലിഫ്റ്റില്‍ കയറി വാതില്‍ അടച്ച ഉടനെ ലിഫ്റ്റ് പൊട്ടി നേരേ താഴേക്ക് പോവുകയായിരുന്നു. രണ്ട് നില താഴേക്കാണ് ലിഫ്റ്റ് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിഫ്റ്റിലുണ്ടായിരുന്നവര്‍ക്ക് ചെറിയ ശാരീരികാസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടു.

കടുത്ത ശാരീരികവേദന അനുഭവപ്പെട്ട മന്ത്രിമാരെ പ്രഥമശുശ്രൂഷയ്ക്ക് വിധേയരാക്കി. രണ്ടുനില താഴേക്കു പതിച്ച ലിഫ്റ്റ് ഒന്നാം നിലയില്‍ നിന്ന് സെല്ലാറില്‍ പോയാണ് ഇടിച്ചു നിന്നത്. പരുക്കുകളൊന്നുമില്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വിദേശത്തേക്ക് പോകുന്ന കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതായി പേഴ്സണല്‍ സ്റ്റാഫ് പറഞ്ഞു.

നേരത്തേ തന്നെ ഈ ലിഫ്റ്റിന് തകരാടുള്ളതായി എം‌എല്‍എമാര്‍ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഇത് പരിഹരിക്കാതിരുന്നതാണ് അപകടത്തിന് കാരണം. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചാണെന്നാണ് വിലയിരുത്തല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :