‘ബറാബാസിനെ രക്ഷിക്കൂ, യേശുവിനെ ക്രൂശിക്കൂ’ കോണ്‍ഗ്രസ് മാണിയെ ബലിയാടാക്കി, തങ്ങള്‍ രക്ഷപ്പെട്ടത് ജനപിന്തുണയുള്ളതുകൊണ്ടു മാത്രം - കോണ്‍ഗ്രസിനെതിരെ കേരളാ കോൺഗ്രസ് (എം)

അഴിമതി സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി

നിയമസഭ തെരഞ്ഞെടുപ്പ് , കേരളാ കോൺഗ്രസ് (എം) , കോണ്‍ഗ്രസ് , തെരഞ്ഞെടുപ്പ്
കോട്ടയം| jibin| Last Updated: ചൊവ്വ, 14 ജൂണ്‍ 2016 (16:14 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കോൺഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേരളാ കോൺഗ്രസ് (എം). ബാര്‍ കോഴ ആരോപണം ശക്തമായിരിക്കെ കേരളാ കോണ്‍ഗ്രസിനെയും ചെയര്‍മാന്‍ കെഎം മാണിയേയും ഒറ്റപ്പെടുത്താന്‍ കോൺഗ്രസില്‍ നിന്ന് ശകതമായ ശ്രമം നടന്നു. ആരോപണത്തില്‍ മാണിയെ പ്രതിസ്ഥാനത്തു നിര്‍ത്താനും കുറ്റപ്പെടുത്താനും കോണ്‍ഗ്രസിലെ ചിലര്‍ മനഃപൂർവം ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി.

ബറാബാസിനെ രക്ഷിക്കൂ, യേശുവിനെ ക്രൂശിക്കൂ’ എന്ന യഹൂദന്മാരുടെ നിലപാടായിരുന്നു കോൺഗ്രിസിന്റേത്.
ആരോപണങ്ങളില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ രക്ഷിച്ചത് ജനപിന്തുണ മാത്രമാണ്. ബാര്‍ കോഴ കേസില്‍ മാണിയെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ നിർബന്ധബുദ്ധിയോടെയാണ് കോണ്‍ഗ്രസിലെ ചിലര്‍ പ്രവര്‍ത്തിച്ചത്. ബാർ കോഴ വിവാദത്തിൽ മാണി കുറ്റക്കാരനാണെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായി. കോൺഗ്രസ് നേതാക്കൾ തന്നെ ഇത്തരത്തിലുള്ള പ്രസ്‌താവനകൾ നടത്തി. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത രീതിയിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.

ബിജെപിയുടെ വളര്‍ച്ചയാണ് വോട്ട് കുറയുന്നതിനും എല്‍ ഡി എഫ് വന്‍ വിജയം നേടുന്നതിനും കാരണമായത്. വിജയസാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലെ തോല്‍‌വിക്ക് കാരണം ആരോപണങ്ങളായിരുന്നുവെന്നും കേരള കോൺഗ്രസ് (എം) നേതാക്കള്‍ വ്യക്തമാക്കി.

അഴിമതി സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. വിവാദ തീരുമാനങ്ങളും ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങളും തിരിച്ചടിയായി. അരുവിക്കര തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാര്യങ്ങളെല്ലാം അനുകൂലമായിരുന്നു. എന്നാല്‍ അതിനുശേഷം ഘടകക്ഷികളെ കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ആര്‍ എസ് പിയേയും ഇതേ രീതിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും കോണ്‍ഗ്രസിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ വ്യക്തമാക്കി.

ഐക്യം ഉണ്ടെന്ന് പുറമെയുള്ള പറച്ചിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അംഗങ്ങൾ പരസ്‌പരം വിമർശനങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് മറിയുന്നത് തടയാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇതോടേ കോൺഗ്രസ് തന്നെ തകർന്ന അവസ്ഥയിലായി.
കോൺഗ്രസ് സ്വയം ഇല്ലാതായതിനൊപ്പം ഘടകകക്ഷികളേയും ഇല്ലാതാക്കുകയും ചെയ്‌തുവെന്നും വിമര്‍ശനം ഉയര്‍ന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :