കേരളത്തിലെ എട്ടു നദികളെ ജലപാതകളായി വികസിപ്പിക്കും: ഗഡ്കരി

  നിതിന്‍ ഗഡ്കരി , കേരളത്തിലെ നദികള്‍ , നിതിന്‍ ഗഡ്കരി
കൊല്ലം| jibin| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (16:07 IST)
ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ, കല്ലടയാര്‍, കോരപ്പുഴ, മണിമലയാര്‍, വളപട്ടണം, പമ്പ എന്നീ നദികളെ ജലപാതകളായി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കൊല്ലം ബൈപാസിന്റെ നിര്‍മാണത്തിനു ശിലയിടുകയായിരുന്നു അദ്ദേഹം.

തലശേരി-മാഹി ബൈപാസിന് അനുമതി നല്‍കും. ശബരിമലയിലേക്കുള്ള പാതകള്‍ വികസിപ്പിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടംവരെയും ഇടപ്പള്ളി മുതല്‍ തലപ്പാടിവരെയും ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :