അമല്‍ ഇന്ന് ഹാജരായേക്കും; മുന്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ മൊഴിയെടുത്തു

  ചന്ദ്രബോസ് വധക്കേസ് , നിസാം ആന്‍ഡ് അമല്‍ , ജേക്കബ് ജോബ്
തൃശ്ശൂര്‍| jibin| Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (11:10 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ജേക്കബ് ജോബിനെ തൃശൂരില്‍ വിളിച്ചുവരുത്തി ഐജി മൊഴിയെടുത്തു. അതേസമയം നിസാമിന്റെ ഭാര്യ അമല്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രബോസ് വധക്കേസ് അന്വേഷണ സംഘത്തിലെ ചിലര്‍ നിസാമിനോട് പണം ആവശ്യപ്പെട്ടതായി മുന്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ജേക്കബ് ജോബ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തൃശൂരില്‍ വിളിച്ചുവരുത്തി ഐജി മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നായിരുന്നു ജേക്കബ് ജോബ് പറഞ്ഞത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് നിസാമിന്റെ ആളുകള്‍ക്ക് താനുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ആരോപണം ഉന്നയിച്ചവരെ വെല്ലുവിളിക്കുന്നെന്ന് ജേക്കബ് ജോബ് പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :