സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 സെപ്റ്റംബര്‍ 2021 (09:05 IST)
നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം. പ്രദേശത്ത് വവ്വാലുകളുടെ സാനിധ്യം ഉണ്ടോയെന്ന് പരിശോധിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ഫോര്മേറ്റീവ് പരിശോധന നടത്തി 12മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.