സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (14:04 IST)
നിപ ആശങ്ക അകലുന്നു. 49 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. നിലവില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഹൈറിസ്‌ക് ലിസ്റ്റിലുള്ള രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ വവ്വാലുകളില്‍ നിന്നും ശേഖരിച്ച 14 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. രോഗ ബാധയെത്തുടര്‍ന്ന് ആദ്യം കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി.