ആശ്വാസം: നിപ പരിശോധനയ്ക്കയച്ച 11 സാമ്പിളുകള്‍ നെഗറ്റീവായി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:11 IST)
നിപ പരിശോധനയ്ക്കയച്ച 11 സാമ്പിളുകള്‍ നെഗറ്റീവായി. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് ഇതിന്റെ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 15 സാമ്പിളുകള്‍ കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ കഴിഞ്ഞ ദിവസം പുതിയതായി 234 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ 950 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 213 പേര്‍ ഹൈസ്‌ക് പട്ടികയിലാണ്. 287 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

അതേസമംയ നിപ ബാധ്യത മേഖലകളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ കേന്ദ്ര സംഘം കോഴിക്കോട് തുടരുകയാണ്. ആര്‍ജിസിബി മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോട് എത്തും. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം നടക്കും. അതേസമയം ഇന്നും നാളെയും കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :