കേരളത്തിൽ നിന്നും മടങ്ങിയെത്തിയ മൂന്ന് നേഴ്സുമാർ ബംഗളുരുവിൽ പനി ബാധിച്ച് ചികിത്സയിൽ; നിപ്പയെന്ന് സംശയം

വ്യാഴം, 31 മെയ് 2018 (15:47 IST)

ബംഗളുരു: നിപ്പ വൈറസ് ബാധയെന്ന സംശയത്തിൽ മൂൻ മലയാളി നേഴ്സുമാർ ബംഗളുരുവിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ. പനിയേയും അതിസരത്തേയും തുടർന്ന് ഇവർ ചീകിത്സ തേടുകയായിരുന്നു. ഇവരുടെ രക്തം പരിശോധനക്കായി മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയച്ചിട്ടുണ്ട്. 
 
ഈയിടെ കേരളത്തിൽ പോയി തിരിച്ച് വന്ന നേഴ്സുമാർക്കാണ് പനി ബാധിച്ചിരിക്കുന്നത് എന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. നേരത്തെ കർണാടകയിൽ നാലുപേരെ നിപ്പയുടെ ലക്ഷണവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവർക്ക് നിപ്പ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  
 
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മലയാളി നേഴ്സുമാർ തൽക്കാലത്തേക്ക് നട്ടിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെങ്ങന്നൂരിലെ പരാജയം; തൊലിപ്പുറത്തെ ചികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരൻ

ചെങ്ങന്നൂരിൽ യു ഡി എഫിനേറ്റ പരാജയത്തെ സ്വയം വിമർശനപരമായി വിലയിരുത്തി മുൻ കെ പി സി സി ...

news

മാണിസാറ് വന്നിട്ടെന്തായി? യു ഡി എഫില്‍ കല്ലുകടി; ആര്‍ത്തുചിരിച്ച് സി പി ഐ!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കാന്‍ കെ എം മാണിയും സംഘവും ...

news

അത്യന്തിക വിധി കർത്താക്കൾ മാധ്യമങ്ങളല്ല ജനങ്ങൾ, ചെങ്ങന്നൂർ വിജയം സർക്കാരിനു മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പച്ചക്കൊടി; പിണറായി വിജയൻ

ചെങ്ങന്നൂരിൽ വികസന താല്പര്യങ്ങൾ ജൽനങ്ങളെ ഒരുപിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

news

ചെങ്ങന്നൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, ചെന്നിത്തലയുടെ പഞ്ചായത്തിലും എല്‍‌ഡിഎഫ്

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ...

Widgets Magazine