അപർണ|
Last Modified വ്യാഴം, 24 മെയ് 2018 (07:36 IST)
കോഴിക്കോട്ടും, മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് കാരണമാക്കിയ
നിപ്പ വൈറസിനെ ഭയന്ന് കഴിയുന്നവർക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ അറിയിപ്പ്. വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും അതിനാൽ തന്നെ വളരെ പെട്ടന്ന് അതിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതിനിടെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ആരോഗ്യ വകുപ്പിന്റെ സവിശേഷ ശ്രദ്ധയില്‍ ആയതിനാല്‍ ആവശ്യമെങ്കില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.