എറണാകുളം|
ശ്രീനു എസ്|
Last Updated:
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:55 IST)
അലനും താഹയ്ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അലനും താഹയും ഇന്ന് വൈകുന്നേരം ജയില്‍ മോചിതരാകാനിരിക്കയാണ് എന്‍ ഐഎയുടെ നീക്കം.
കൊച്ചിയിലെ എന്‍ ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം 11 ഉപാധികളും കോടതി വച്ചിട്ടുണ്ട്. എന്‍ ഐഎ അന്വേഷണത്തില്‍ മോവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പത്തുമാസത്തോളം ജയിലില്‍ കഴിയുകയാണെന്നുമുള്ള ഇരുവരുടെയും ഹര്‍ജി പരിഗണിക്കവെയാണ് കോടതി ജാമ്യം അനുവദിച്ചത്.