നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും; തന്നെയും കുടുംബത്തെയും വേട്ടയാടിയെന്ന് മകന്‍

Gopan Swami death, Gopan Swami Death Case Kerala Live Updates, Gopan Swami Samadhi, Gopan Swami Death and Samadhi, Samadhi death Kerala, Gopan Swami death Case Live Updates, ഗോപന്‍ സ്വാമി, ഗോപന്‍ സ്വാമി മരണം, ഗോപന്‍ സ്വാമി കല്ലറ, ഗോപന്‍ സ്വാമി സമാധി,
Gopan Swami Death Case Kerala
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ജനുവരി 2025 (15:42 IST)
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും. മതാചാരപ്രകാരമാണ് സംസ്‌കാരം നടത്തുക. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോപന്‍ സ്വാമിയുടെത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷം സമാധിയിരുത്തിയെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം. ശരീരത്തില്‍ മുറിവുകള്‍ ഇല്ല. വിഷം ഉള്ളി ചെന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :