ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 9 മെയ് 2014 (11:11 IST)
പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനായി വി ഗിരി ഹാജരാകും.
വിഎസിന്റ ആവശ്യമായ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
നേരത്തെ പൊതുഖജനാവിന് രണ്ടര കോടി രൂപയോളം നഷ്ടമുണ്ടാക്കിയ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലാത്തതിനാലാണ് കേസ് തള്ളുന്നതെന്നായിരുന്നു ഹൈക്കോടതിയടെ നിഗമനം.