നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്ക് പേരുമാറ്റം: ശുപാർശ അംഗീകരിച്ച് കേന്ദ്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (17:46 IST)
കേരളത്തിലെ നേമം,കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം നോര്‍ത്ത് എന്നുമാകും അറിയപ്പെടുക.

തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ സമീപ സ്റ്റേഷനുകളും വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പേരുമാറ്റം. കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ദീര്‍ഘദൂര സര്‍വീസുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :