ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയ്ക്ക് പീഡനം : അയല്‍വാസി അറസ്റ്റില്‍

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയ്ക്ക് പീഡനം : അയല്‍വാസി അറസ്റ്റില്‍
കാട്ടാക്കട| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:59 IST)
ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട്‌ അയല്‍ക്കാരനായ മദ്ധ്യവയസ്കനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഊരൂട്ടമ്പലം വേലിക്കോട്‌ സ്വദേശിയായ പെണ്‍കുട്ടിയെയാണു അയല്‍ക്കാരനായ ശിവരഞ്ജിനിയില്‍ ശിവകുമാര്‍ എന്ന 52 കാരന്‍ പീഡിപ്പിച്ചത്‌.

കഴിഞ്ഞ മാസം ഇരുപത്തിയാറിനായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാത്ത നേരത്ത്‌ അതിക്രമിച്ചുകടന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും അന്വേഷണത്തില്‍ പീഡന വിവരം പുറത്തറിയുകയുമാണുണ്ടായത്‌.


പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാറനല്ലൂറ്‍ പൊലീസാണ്‌ കേസ്‌ അന്വേഷിച്ചത്‌. കാട്ടാക്കട സി.ഐ ഷൈനു തോമസിണ്റ്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :