aparna shaji|
Last Updated:
ബുധന്‍, 9 നവംബര്‍ 2016 (14:17 IST)
ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ ചൊവ്വാഴ്ച അർധരാത്രി മുതൽ അസാധുവായി. വ്യാഴ്ച മുതൽ 500, 2000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറങ്ങും. കള്ളനോട്ടുകളും കള്ളപ്പണങ്ങളും തടയാനാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എന്നാൽ, ഈ പ്രഖ്യാപനം ബാധിച്ചിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്.
പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ ട്രോളർമാർ അവരുടെ പണിയും തുടങ്ങി. അല്ലെങ്കിലും ലോകത്ത് നടക്കുന്ന എന്ത് സംഭവത്തേയും ട്രോളുക എന്നതാണല്ലോ ഇപ്പോഴത്തെ ട്രൻഡ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് യൂത്ത് ഐക്കൺ നീരജ് മാധവ്. കയ്യിൽ പൈസയുള്ളവനേ വിലയുള്ളു എന്നത് സത്യം. ഡബ്ബ് മാഷിന്റെ മറ്റൊരു രൂപത്തിൽ നീരജ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ പുതിയ സംഭവം.