നെടുമ്പാശേരിയില്‍ നാല് കിലോ സ്വര്‍ണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (09:30 IST)
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാല് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 4.49 കിലോ സ്വര്‍ണ്ണം പിടിച്ചു. ഇതിന് വിപണിയില്‍ 2.12 കോടി രൂപ വില വരും എന്ന കസ്റ്റംസ് അധികാരികള്‍ അറിയിച്ചു.

ഫ്ളൈ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം സ്വദേശി മുഹമ്മദ് കൂഞ്ഞ് മാഹീന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജസ്, ഷംസുദ്ദീന്‍, തിരുനെല്‍വേലി സ്വദേശി കമാല്‍ മുഹിയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം കാലില്‍ കെട്ടി വച്ച രീതിയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. കസ്റ്റഡിയിലായ നാല് പേരെയും കസ്റ്റംസിന്റെ ഡി.ആര്‍.ഐ സംഘം വിശദമായി ചോദ്യം ചെയ്തു വരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :