കുപ്രസിദ്ധ ഗുണ്ട 'പോത്ത് ഷാജി' വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍!

നെടുമങ്ങാട്, പാലോട്,  പൊലീസ്, ക്രിമിനല്‍ nedumangadu, palode, police, criminal
നെടുമങ്ങാട്| Sajith| Last Updated: ഞായര്‍, 13 മാര്‍ച്ച് 2016 (12:14 IST)
കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി എന്ന തൊളിക്കോട് തുരുത്തിവിളയില്‍ വീട്ടില്‍ ഷാജി എന്ന 35 കാരനെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജി ടൂ വീലര്‍ വര്‍ക്ക് ഷോപ്പില്‍ എത്തി ഉടമയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തപ്പോഴാണ് ഷാജിക്ക് വെട്ടേറ്റത്.

പനവൂര്‍ വെള്ളാഞ്ചിറയില്‍ പ്രിയ ഓഡിറ്റോറിയത്തിനടുത്ത് സ്കൂട്ടര്‍ വര്‍ക്ക് ഷോപ്പിനു മുന്നില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. ഷാജിയെ വെട്ടിയ മൂഴി സ്വദേശിയും ഇയാളുടെ സുഹൃത്തും ഇപ്പോള്‍ ഒളിവിലാണ്.

ഷാജിയുടെ കഴുത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു ആഴത്തിലുള്ള വെട്ടേറ്റത്. കുറേ സമയം രക്തം വാര്‍ന്നുപോയശേഷമാണ് ഷാജിയെ 108 ആംബുലന്‍സില്‍ പൊലീസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

നിലവില്‍ ഒരു കേസിലെ പ്രതിയായ ഷാജി ജാമ്യത്തില്‍ നില്‍ക്കവേയാണ് വെട്ടേറ്റത്. പാലോട്, വിതുര, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഷാജിക്കെതിരെ നാല്‍പ്പതോളം ക്രിമിനല്‍ കേസുകളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :