എന്‍സിസി കേഡറ്റിന്റെ മരണം; സൈനിക അന്വേഷണം ഇന്ന് ആരംഭിക്കും

കോഴിക്കോട്| JOYS JOY| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (10:14 IST)
പരിശീലനത്തിനിടെ കോഴിക്കോട് വെസ്റ്റ്‌ഹില്ലില്‍ എന്‍ സി സി കേഡറ്റ് ആയ ധനുഷ് കൃഷ്‌ണ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സൈനിക അന്വേഷണം ഇന്ന് ആരംഭിക്കും. ബ്രിഗേഡിയര്‍ രജനീഷ് സാഹയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം.

മഹാരാഷ്‌ട്രയില്‍ നിന്നുള്ള മൂന്നംഗ സംഘമായിരിക്കും ഇന്ന് കോഴിക്കോട് എത്തി പരിശോധന നടത്തും. രജനീഷ് സാഹയെ കൂടാതെ കര്‍ണ്ണാടകയില്‍ നിന്നുള്ള ബ്രിഗേഡിയര്‍ ചൗധരി, കേണല്‍ അശ്വിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

വ്യാഴാഴ്ച പതിനൊന്നു മണിയോടെ അന്വേഷണസംഘം വെസ്റ്റ് ഹില്ലില്‍ എത്തി എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സ്ഥലം സന്ദര്‍ശിക്കും. ബീച്ച് റോഡിലുള്ള എന്‍ സി സി ഓഫീസില്‍ സംഭവത്തിലെ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യും.

ഇരുന്നു കൊണ്ട് തോക്ക് ഉപയോഗിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിയേറ്റാണ് ധനുഷ്‌ മരിച്ചതെന്നാണ്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ധനുഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഇതിനിടെ ധനുഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപണം. ധനുഷ് പഠിച്ചിരുന്ന സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :