നവനീതി പ്രസാദ് സിങ്ങ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

നവനീതി പ്രസാദ് സിങ് കേരള ചീഫ് ജസ്റ്റീസ്

Kerala High Court,  Navaniti Prasad Singh, ന്യൂഡല്‍ഹി, നവനീതി പ്രസാദ് സിങ്ങ്, കേരള ഹൈക്കോടതി, ഹൈക്കോടതി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 11 മാര്‍ച്ച് 2017 (07:56 IST)
ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ചീഫ് ജസ്റ്റീസായിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ സുപ്രീംകോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു രാജേന്ദ്ര മേനോനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

2004ല്‍ പാറ്റ്‌ന ഹൈക്കോടതി സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ് 2006ലാണ് അവിടെ ജഡ്ജിയായി സ്ഥാനമേറ്റത്. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിലേക്കാണ് പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് ആയിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയും നിയമിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :